ഗുഡ്സ് വാൻ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു
text_fieldsഫറോക്ക്: ദേശീയപാതയിൽ അരീക്കാട് ചെക്ക് പോസ്റ്റിനു സമീപം ഗുഡ്സ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കാട് ഒതയമംഗലം പറമ്പ് മസ്കൻ നിവാസിൽ പി.ടി. കരീമുൽ തൽഫീദ് (26) ആണ് ശനിയാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട് നഗരത്തിൽനിന്ന് അരീക്കാട്ടെ വീട്ടിലേക്കു സ്കൂട്ടറിൽ വരുന്നതിനിടെ കൈതച്ചക്കയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കുപറ്റിയ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച അർധരാത്രിയോടെ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മൂന്നു മണിയോടെ അരീക്കാട് ബറാമി മസ്ജിദിൽ മയ്യിത്ത് നമസ്കാരശേഷം ഖബറടക്കി. പിതാവ്: പി.ടി. സുൽഫീക്കർ. മാതാവ്: സുലൈഖ. ഭാര്യ: സമീറ. മകൾ: സൽവ സാവിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
