ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsബാലുശ്ശേരി: ബൈക്ക് അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലുശ്ശേരി പനായി മുക്കിനടുത്ത് ഒതയോത്ത് ജയെൻറ മകൻ ശ്രീകാന്ത് (അപ്പു -27) ആണ് മരിച്ചത്. ക്രിസ്മസ് ദിവസം രാത്രി കൂട്ടാലിടയിൽ നിന്ന് സുഹൃത്തുമൊത്ത് ബൈക്കിൽ വരവേ തൃക്കുറ്റിശേരി വയൽ പീടിക പാലത്തിനടുത്ത വളവിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിന് നിസ്സാര പരിക്കുണ്ട്. ശ്രീകാന്ത് പനായി ടൗൺ ഡി.വൈ.എഫ്.ഐ യൂനിറ്റ് അംഗമാണ്. മാതാവ്: റീജ. സഹോദരി: ഉണ്ണിമായ (കുവൈത്ത്). സംസ്കാരം തിങ്കൾ ഉച്ചയോടെ വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
