Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഎ​ക​രൂ​ലി​ല്‍ ടി​പ്പ​ർ...

എ​ക​രൂ​ലി​ല്‍ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
എ​ക​രൂ​ലി​ല്‍ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
cancel

എ​ക​രൂ​ല്‍: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. എ​ക​രൂ​ല്‍ പു​തി​യേ​ട​ത്ത് മു​ക്ക് കു​ള​ത്തി​െൻറ മീ​ത്ത​ല്‍ സു​കു​മാ​ര​െൻറ മ​ക​ന്‍ കെ.​എം. ഷാ​ജേ​ഷാ​ണ് (40) മ​രി​ച്ച​ത്. ബൈ​ക്കി​ല്‍ കൂ​ടെ യാ​ത്ര ചെ​യ്ത പു​തി​യേ​ട​ത്ത് മു​ക്ക് പ​ര​പ്പി​ല്‍ ക​ണ്ണി​ല​ക്ക​ണ്ടി ഷ​ജി​ല്‍ കു​മാ​റി​ന് (39) പ​രി​ക്കേ​റ്റു. കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷ​ജി​ല്‍കു​മാ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ക​രൂ​ല്‍ - ഇ​യ്യാ​ട് റോ​ഡി​ല്‍ വ​ള്ളി​യോ​ത്ത് കാ​വി​ലും​പാ​റ വ​ള​വി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ജോ​ലി ചെ​യ്യു​ന്ന ഷാ​ജേ​ഷും ഷ​ജി​ല്‍കു​മാ​റും രാ​വി​ലെ ജോ​ലി​യാ​വ​ശ്യാ​ർ​ഥം ഇ​യ്യാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് എ​തി​രെ വ​ന്ന ടി​പ്പ​റി​ല്‍ ഇ​ടി​ച്ച​ത്. ടി​പ്പ​ര്‍ ലോ​റി വീ​ര്യ​മ്പ്രം ഭാ​ഗ​ത്തു​നി​ന്ന്‍ ക​രി​ങ്ക​ല്‍ ക​യ​റ്റി വ​രു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​ന​ടി​യി​ല്‍പെ​ട്ട ഷാ​ജേ​ഷി​നെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നേ​ര​ത്തേ കു​വൈ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഷാ​ജേ​ഷ് നാ​ലു​വ​ര്‍ഷം മു​മ്പാ​ണ് വി​ദേ​ശ ജോ​ലി മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​യ​ത്. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട് ആ​റ​ര​യോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. മാ​താ​വ്‌: ശാ​ര​ദ. ഭാ​ര്യ: സൗ​മ്യ (എം.​എം പ​റ​മ്പ്). മ​ക​ന്‍: ആ​ദി കൃ​ഷ്ണ (നാ​ലു വ​യ​സ്സ്). സ​ഹോ​ദ​രി: ജി​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story