യന്ത്രങ്ങൾ ദേഹത്ത് വീണ് റിട്ട. അധ്യാപകൻ മരിച്ചു
text_fieldsവെസ്റ്റ്ഹിൽ: ക്രെയിൻ ഉപയോഗിച്ച് യന്ത്രങ്ങൾ മാറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് റിട്ട. അധ്യാപകൻ മരിച്ചു. കരുവിശ്ശേരി കൃഷ്ണൻ നായർ റോഡിലെ ജനത ഇൻഡസ്ട്രി ഉടമയുമായും പോളിടെക്നിക്കിലെ റിട്ട. അധ്യാപകനുമായ മല്ലിശ്ശേരി പ്രേംചന്ദ് (പ്രേംസി- 60) ആണ് മരിച്ചത്. വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജിലെ യന്ത്രങ്ങൾ പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള കരാർ ഇദ്ദേഹമായിരുന്നു എടുത്തത്. യന്ത്രം ഇറക്കിയശേഷം ക്രമീകരിക്കാൻ റോളർ ഉപയോഗിച്ച് തൊഴിലാളികൾ മാറ്റുന്നതിനിടെ തെന്നിമറിഞ്ഞായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റൂമിള. മക്കൾ: അശ്വിൻ, അഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
