വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsപന്തീരാങ്കാവ്: രാമനാട്ടുകര -തൊണ്ടയാട് ബൈപ്പാസിൽ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹനയാത്രക്കാരനായ മുതുവനത്തറ തെക്കെ വള്ളിക്കുന്നുപറമ്പിൽ വേളേരി മണികണ്ഠൻ (51) മരിച്ചു. മെട്രോ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. വീട്ടിലേക്ക് വരുകയായിരുന്ന മണികണ്ഠനെ എതിരേ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ജിഷിത. മക്കൾ: ജീഷ്മ, ദേവപ്രിയ. പിതാവ്: പരേതനായ വേലായുധൻ നായർ. മാതാവ്: ദേവകി അമ്മ. സഹോദരങ്ങൾ: പുരുഷോത്തമൻ, ഉണ്ണി, പരേതയായ ബിന്ദു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
