നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ പിക്കപ്പ് ഇടിച്ച് ഒരാള്‍ മരിച്ചു
text_fieldsവടകര: ദേശീയപാതയില്‍ കൈനാട്ടിക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. പുതുപ്പണം കറുകയില്‍ മൂലയില്‍ വിനോദന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പിക്കപ്പ് ഡ്രൈവര്‍ സിദ്ദിഖിനൊപ്പം തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു വിനോദന്‍. സിദ്ദിഖിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്: പരേതനായ രാഘവന്. മാതാവ് : കൗസു. ഭാര്യ: സിന്ധു. മക്കള്‍: അതുല്യ, അനഘ. മരുമകന്: വിജിലേഷ്. സഹോദരങ്ങള്‍: അരവിന്ദാക്ഷന്, വത്സല, വത്സലന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
