മുക്കം പെരുമ്പടപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsമുക്കം: പെരുമ്പടപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പുല്ലാങ്കോട് നിലമ്പൂർ കാളികാവ് ഉദിരംപൊയിൽ സ്വദേശി കുരിക്കൾ ഹൗസിലെ ഹംസ മജീദിെൻറ മകൻ ലബീബാണ് (30) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് അപകടം. മംഗളൂരുവിൽനിന്ന് പുലർച്ച ബുള്ളറ്റ് ബൈക്കിൽ നാട്ടിലേക്ക് വരുകയായിരുന്നു. ആലപ്പുഴയിൽനിന്ന് വയനാട് ഭാഗത്തേക്ക് പൈപ്പുകൾ കയറ്റിവരുകയായിരുന്ന ലോറിയും ഓമശ്ശേരി വഴി മുക്കം ഭാഗത്തേക്ക് വരുന്ന ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ യുവാവിന് തലക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
