വാഹനാപകടം: റെയില്‍വേ ജീവനക്കാരന് മരിച്ചു
text_fieldsമൈലിലുണ്ടായ വാഹനാപകടത്തില്‍ റെയില്‍വേ ജീവനക്കാരൻ മരിച്ചു. കൊയിലാണ്ടി റെയില്‍വേ ട്രാക്ക്മാൻ വടകര പുതിയാപ്പ് വൈക്കിലേരീൻറവിട രജിത്താണ് (33) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രജിത്ത് ഓടിച്ച സ്കൂട്ടറും കാറും തമ്മിലിടിച്ചാണ് അപകടം. ഉടന്‍, കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വടകര വിക്ടറി കോളജില്‍ അധ്യാപകനായിരുന്നു. ഭാര്യ: രമ്യ (അസി. മാനേജർ, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് തിരൂര്‍). പിതാവ്: രവീന്ദ്രന്. മാതാവ്: സതി (മയ്യന്നൂര്‍). സഹോദരി: രസ്ന (പാലയാട്ട്നട).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
