വാഹനാപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
text_fieldsവടകര: പെരുവാട്ടിൻതാഴ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പഴയ ബസ് സ്റ്റാൻഡ് റോഡിൽ ചാമുണ്ടിക്കണ്ടി ക്ഷേത്രത്തിന് സമീപം പിക്അപ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രക്കാരൻ വടകര പുറങ്കര ബദരിയ്യ പള്ളിക്ക് സമീപം രഹ്ന മൻസിൽ ഹനീഫയാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം. ഹനീഫ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് വന്ന പിക്അപ് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഹനീഫയെ അടുത്തുള്ള പാർക്കോ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്: പരേതനായ കുറുക്കോത്ത് മൊയ്തീൻ. മാതാവ്: സുഹറ. ഭാര്യ: ലൈല. മക്കൾ: റസ്നാസ്, റഫ്സി, ആസിഫ്, രഹന. മരുമക്കൾ: ഷജീർ, ജാസിർ. സഹോദരങ്ങൾ: ഷാഹിദ, അഷ്കർ, അർഷാദ്, ജമീല, ബുഷ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
