ബാലുശ്ശേരി: ബൈക്കിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലുശ്ശേരി പൊന്നരം തെരുവിലെ താളിക്കണ്ടിയിൽ പി.കെ അശ്വന്ത് (21) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത അത്തോളി കൊടക്കാട് പുലരിമയിൽ ജിതിൻ (22) പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ പുറക്കാട്ടിരി പഴയ പാലത്തിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ കാറിനെ മറികടന്നെത്തിയ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അശ്വന്തിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി -കോഴിക്കോട്ട് റൂട്ടിലോടുന്ന എടത്തിൽ ബസാണ് അപകടത്തിനിടയാക്കിയത്. പൊന്നരം തെരു ക്ഷേത്രത്തിലെ ചെണ്ട വാദ്യ കലാകാരനായിരുന്ന അശ്വന്ത് പാണൻകണ്ടി ഷണ്മുഖന്റെയും (അസിസ്റ്റന്റ് സൂപ്രണ്ട് ജില്ലാ ജയിൽ, കാഞ്ഞങ്ങാട്) ലേഖയുടേയും (വടകര) മകനാണ്. സഹോദരൻ: അശ്വിൻ (അമ്പാടി).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 6:03 PM GMT Updated On
date_range 2022-05-13T23:34:02+05:30ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsNext Story