ടെമ്പോയും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ തൽക്ഷണം മരിച്ചു; ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മക്കൾക്കും ഗുരുതര പരിക്ക്
text_fieldsപഴകുറ്റിക്കു സമീപം ടെമ്പോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം റോഡിൽ പഴകുറ്റിക്കു സമീപം വേങ്കവിളയിൽ ടെമ്പോയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. വെമ്പായം തേക്കട മാടൻനട സ്വദേശി അമീർ (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം.
അമീറും കുടുംബവും സഞ്ചരിച്ച കാർ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അമീറിനൊപ്പമുണ്ടായിരുന്ന ഭാര്യ ഷാഹിന (28), മക്കളായ അസ്ജാന്‍ (10), ആലിഫ് (8) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
അമീറാണ് കാർ ഓടിച്ചിരുന്നത്. നെടുമങ്ങാട് നിന്ന് വെമ്പായത്തേയ്ക്കു പോകുകയായിരുന്നു കാർ. എതിരെ വന്ന ടെമ്പോട്രാവലറുമായാണ് കൂട്ടിയിടിച്ചത്. അമീർ അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ നെടുമങ്ങാട് ജില്ല ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

