ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ചു
text_fieldsമുംബൈ: അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യു കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ഭർത്താവ് പ്രദീപിനൊപ്പം യാത്രചെയ്ത കാവേരി നഖ്‌വ (45) ആണ് മരിച്ചത്.
കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാവേരി നഖ്‌വ റോഡിൽ തെറിച്ച് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന മിഹിർ ഷായുടെ പിതാവും പാൽഘർ ജില്ലയിലെ ശിവ സേനയുടെ നേതാവുമായ രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

