Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനി​ർ​ത്തി​യി​ട്ട...

നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് യു​വാ​വ്​ മ​രി​ച്ചു
cancel
Listen to this Article

മ​ഞ്ചേ​രി: നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ൽ മി​നി​ലോ​റി ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ഞ്ചേ​രി ത​ട​പ്പ​റ​മ്പ് സ്വ​ദേ​ശി പു​ളി​ക്കാ​മ​ത്ത് അ​ഷ്റ​ഫ് എ​ന്ന ചെ​റി​യു​ടെ മ​ക​നും ലോ​റി ഡ്രൈ​വ​റു​മാ​യ തൗ​ഫീ​റാ​ണ് (26) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മ​ഞ്ചേ​രി സി.​എ​ച്ച് ബൈ​പാ​സി​ൽ ക​ന​റ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ ജ​സീ​ല ജ​ങ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ബ​സ് ഓ​ണേ​ഴ്സ് പ​മ്പി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് പി​റ​കി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സ് മു​ന്നോ​ട്ട് നീ​ങ്ങി മു​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ബ​സി​ലും ഇ​ടി​ച്ചു. ലോ​റി റോ​ഡി​ലെ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി​യും ത​ക​ർ​ത്ത് ഇ​ടി​ച്ചു ക​യ​റി. റോ​ഡ​രി​കി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണി​ലി​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി മു​ൻ​ഭാ​ഗം പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​നെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: സ​ലീ​ന. ഭാ​ര്യ: ഷ​ഹ​ന (പു​ല്ലാ​ര). മ​ക​ൾ: ഫാ​ത്തി​മ ഷ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​സ്നീ​മ, ത​ബ്ഷീ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Mini Lori Tichu Yuw died in the back of a stopped bus
Next Story