Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റ​പ​ക​ട​ത്തി​ൽ...

കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
rafeeq manjeswar accident
cancel
camera_alt

മു​ഹ​മ്മ​ദ് റ​ഫീ​ഖ്

മ​ഞ്ചേ​ശ്വ​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ദ്യാ​വ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​ര്‍ ബി.​ജെ.​എം ക്രോ​സ് റോ​ഡ് സെ​യ്ദാ​നി കോ​മ്പൗ​ണ്ടി​ലെ ബി.​കെ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് (48) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ മി​സ്‌​രി​യ (39), ബ​ന്ധു അ​ഷ്‌​റ​ഫ് (42) എ​ന്നി​വ​ര്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​മ​ണി​യോ​ടെ​യാ​ണ് റ​ഫീ​ഖും കു​ടും​ബും കാ​റി​ല്‍ കു​മ്പ​ള​യി​ല്‍നി​ന്ന് മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജ​ന​പ്രി​യ ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ച്ച് മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് കാ​സ​ര്‍കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നെ​ഞ്ചി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ഖ് ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ദേ​ര്‍ള​ക്ക​ട്ട യേ​ന​പ്പോ​യ ആ​ശു​പ​ത്രി​യി​ല്‍വെ​ച്ചാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞാ​മ​ദി‍െൻറ​യും ഖ​ദീ​ജ​യു​ടേ​യും മ​ക​നാ​ണ്. മ​ക്ക​ള്‍: വൈ. ​സു​ല്‍ക്ക​ര്‍, മ​ര്‍ഷി​ദ്, ത​സ്‌​രീ​ക്ക്, മ​ഹ്ഷൂ​ഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathmanjeswar
News Summary - manjeswar native injured by accident died
Next Story