Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഒമാനിൽ വാഹനാപകടത്തിൽ...

ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മംഗളൂരു സ്വദേശിയും

text_fields
bookmark_border
ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മംഗളൂരു സ്വദേശിയും
cancel
camera_alt

വി. ​ചേ​ത​ൻ

Listen to this Article

മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മംഗളൂരു സ്വദേശിയും. ദക്ഷിണ കന്നഡ കൗപ്പ് ഉച്ചില കളത്തൂർ സ്വദേശി വി. ചേതൻ (26) ആണ് മരണപ്പെട്ടത്. ഇയാൾ ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിരുന്നു. അടിയന്തര ചികിത്സക്കായി അവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.

അപകടത്തിന്റെ രക്ഷാപ്രവർത്തനത്തന്റെ വിഡിയോ ദൃശ്യം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ബഹ്‍വാൻ എൻജിനീയറിങ് കമ്പനിയിലെ മെയിന്റനൻസ് ടെക്നീഷ്യന്മാർ സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇതിനെ പിന്നാലെ വന്ന മറ്റൊരു വാഹനവും അപകടത്തിൽപെട്ടു. ഇന്ത്യക്കാരായ ഗണേഷ്, ദീപക് കുമാർ സിങ് എന്നിവരാണ് ചേതനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMangaluru nativeRoad AccidentObituary
News Summary - Mangaluru native among those killed in road accident in Oman
Next Story