Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബസിൽനിന്ന് തെറിച്ച്...

ബസിൽനിന്ന് തെറിച്ച് വീണ യുവാവ്​ മരിച്ചു

text_fields
bookmark_border
ബസിൽനിന്ന് തെറിച്ച് വീണ യുവാവ്​ മരിച്ചു
cancel
camera_alt

അമൽ ഇഹ്സാൻ

കാളികാവ് (മലപ്പുറം)​: ബസിൽനിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടിൽ അസീസിന്‍റെ മകൻ അമൽ ഇഹ്സാൻ (22) ആണ് മരിച്ചത്​. ശനിയാഴ്ച വൈകീട്ട്​ ആറരയോടെ ആയിരുന്നു അപകടം.

നിലമ്പൂരിൽനിന്ന് വയറിങ്​ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച പാറയിൽ വെച്ച് ബസിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. വീടിന് സമീപം ഇറങ്ങാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ​പ്പോഴാണ്​ വെടിവെച്ചപാറ വളവിൽ പിൻ ഭാഗത്തെ വാതിലിലൂടെ തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathkalikavuudarampoyil
News Summary - Man falls off moving bus, dies
Next Story