Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് കാൽ തെറ്റി കാറിനു മുകളിൽ വീണ് യുവാവ് മരിച്ചു

text_fields
bookmark_border
ഓടുന്ന ട്രെയിനിൽ നിന്ന് കാൽ തെറ്റി കാറിനു മുകളിൽ വീണ് യുവാവ് മരിച്ചു
cancel

ബംഗളൂരു: ബംഗളൂരുവിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡിൽ നിന്ന് കാൽ തെന്നി 30 അടി താഴ്ചയിൽ ഓടുന്ന കാറിനു മുകളിൽ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്ന് കാൽ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കർണാടകയി​ലെ കോഴിഫാമിൽ ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടവിവരം ഗൗരീഷിന്റെ പിതാവ് ഭാസ്കരനെ അറിയിച്ചിട്ടുണ്ട്്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഭാസ്കരൻ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathBengaluruFall from train
News Summary - Man dies as he slips from Bengaluru train falls onto moving car
Next Story