Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലുവ ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
അപകടത്തിൽ തകർന്ന ബൈക്ക്
ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടിൽ അജിത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.
അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിത്. സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Next Story

