Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് മൂന്നുവയസുകാരന് ദാരുണാന്ത്യം; ദുരന്തം സഹോദരിയുടെ പിറന്നാൾ ദിനത്തിൽ

text_fields
bookmark_border
പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് മൂന്നുവയസുകാരന് ദാരുണാന്ത്യം; ദുരന്തം സഹോദരിയുടെ പിറന്നാൾ ദിനത്തിൽ
cancel

ഹൈദരാബാദ്: തെലങ്കാനയിൽ പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് മൂന്നുവയസുകാരന് ദാരുണാന്ത്യം. വണ്ടിയോടിക്കുമ്പോൾ സമീപത്തെ മരത്തിനിടയിൽ മകൻ നിൽക്കുന്നത് പിതാവ് കണ്ടിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കുട്ടിയുടെ ദേഹത്തേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.

തിങ്കളാഴ്ച രാജേന്ദ്രനഗറിലാണ് സംഭവം. വിഗ്നേഷ് എന്നാണ് മരിച്ച കുട്ടിയുടെ പേര്. ആന്ധ്രപ്രദേശിലെ കൊത്ത്‍വാൾ മണ്ഡലിൽ നിന്നുള്ളവരാണ് ലോറി ഡ്രൈവറായ കൃഷ്ണയും കുടുംബവും. ജോലിയാവശ്യാർഥമാണ് ഇവർ ഹൈദരാബാദിലേക്ക് വന്നത്. രാജേന്ദ്രനഗറിലായിരുന്നു താമസം. ദമ്പതികൾക്ക് മൂന്നുമക്കളാണ്.

മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലായിരുന്നു കുടുംബം. അതിന്റെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം കുടുംബത്തിന് വലിയ ആഘാതമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man accidentally runs over infant son at Rajendranagar
Next Story