Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

text_fields
bookmark_border
Josna George
cancel
camera_alt

ജോസ്ന ജോർജ് 

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് അപകടത്തിൽ മരിച്ചത്. റിട്ട.പൊലീസ് ഓഫിസർ ജോർജ് കെ. ജോണിന്റെയും റിട്ട. നഴ്സ് സ്വപ്നയുടെയും മകളായ ജോസ്‌ന പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം.ബി.എ വിദ്യാർഥിനിയാണ്.

പഞ്ചാബിലെ ലുധിയാനക്കടുത്തുവെച്ചാണ് ജോസ്‌ന സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്ന, ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു.

ജോസ്നയുടെ മൃതദേഹം ഇതുവരെയും ബസിനടിയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ മറ്റുചില മലയാളി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali student dies tragically after tourist bus overturns in Punjab
Next Story