ഫറോക്ക് (കോഴിക്കോട്) : പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ (ഫറോക്ക് കോഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാരൻ) മകൾ അരുണിമ പ്രേം (22) ആണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടൻ ജിപ്മർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്കും ഗുരുതര പരിക്കേറ്റു.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ്. യൂനിവേഴ്സിറ്റിക്ക് സമീപം ചൊവ്വ രാത്രി ഒമ്പതേമുക്കാലോടെയാണ് അപകടം. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.