ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; അപകടം നാട്ടിലേക്ക് മടങ്ങുന്നതിനിടെ
text_fieldsബംഗളൂരു: ബംഗളൂരു–മൈസൂരു ഹൈവേയിൽ മാണ്ഡ്യക്ക് സമീപം ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തളാപ്പ് സ്വദേശി ഫസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇംറാൻ എന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽ ഇന്‍റീരിയർ ഡെസൈനിങ് പഠിക്കുന്ന ഇരുവരും നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് ആൾ ഇന്ത്യാ കെ.എം.സി.സി നേതാക്കളായ റഷീദ് മാണ്ഡ്യ, സഹീർ മൈസൂരു എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫസീൽ മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

