ബസിടിച്ച് ബൈക്ക് യാത്രികനായ മദ്റസ അധ്യാപകൻ മരിച്ചു
text_fieldsചാത്തമംഗലം: ചെത്തുകടവിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന മദ്റസ അധ്യാപകൻ മരിച്ചു. താനൂർ നിറമരുതൂർ ആലിൻചുവട് മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് സൽമാൻ ദാരിമിയാണ് (25) മരിച്ചത്.
കോഴിക്കോട്ടുനിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്. വെസ്റ്റ് കൊമ്മേരി ഹയാത്തുൽ ഇസ്ലാം മദ്റസ അധ്യാപകനായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ആലിൻചുവട് ശാഖ വൈസ് പ്രസിഡൻറായിരുന്നു. മാതാവ്: ഖദീജ. സഹോദരങ്ങൾ: സുമയ്യത്തുൽ ഫർസാന, ഫാത്വിമത്തു സുഹ്റ, മുഹമ്മദ് മുഖ്താർ, നൂരിയ െഷറിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

