Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടിക്കലാശം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ ജീപ്പിൽ നിന്ന് വീണ് എൽ.ഡി.എഫ്​ പ്രവർത്തകൻ മരിച്ചു

text_fields
bookmark_border
reji o798789
cancel

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ശേഷം വീട്ടിലേക്ക് പോകും വഴി ജീപ്പിൽ നിന്ന് വീണ് എൽ.ഡി.എഫ്​ പ്രവർത്തകൻ മരിച്ചു. വി. കോട്ടയം കൊലപ്പാറ സ്വദേശി ചരിവ്കുഴിയിൽ വീട്ടിൽ റെജി (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പൂങ്കാവിലാണ്​ അപകടം നടന്നത്​. സി.ഐ.ടി.യു. യൂണിറ്റ് അംഗമായ റെജി അവിവാഹിതനാണ്. പത്തനംതിട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - left supporter died after fell from a running jeep
Next Story