Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂളിെൻറ മേൽക്കൂര തകർന്നുവീണ് അധ്യാപികക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ലുധിയാന: പഞ്ചാബിൽ സ്കൂളിെൻറ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപിക മരിച്ചു. ബഡോബലിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിെൻറ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. മൂന്ന് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. അതേസമയം, മേല്‍ക്കൂര തകര്ന്നുവീണതിെൻറ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ഹർജോത് ബെയിൻസാണ് ഈ വിവരം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

