Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റിക്കാട്ടൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കുറ്റിക്കാട്ടൂർ വർണന പ്രസ് ഉടമ ടി.ടി. പ്രവീണാണ് (45) മരിച്ചത്. കുറ്റിക്കാട്ടൂരിൽനിന്ന് വെള്ളിപറമ്പിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ചൊവാഴ്ച രാത്രി പത്തോടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്ന ആളെ തട്ടിയശേഷം ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: കൃഷ്ണൻ തുഷാര (കുറ്റിക്കാട്ടൂർ രാംസൺ പ്രസ് ഉടമ). മാതാവ്: പുഷ്പലത. ഭാര്യ: സീന. മക്കൾ: അനിരുദ്ധ്, അഭിഷേക്.
Next Story

