Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലെ അപകടം: ചികിത്സയിലായിരുന്ന കേളകം സ്വദേശി മരിച്ചു

text_fields
bookmark_border
jereesh chacko
cancel
camera_alt

ജെറീഷ്​ ചാക്കോ

കേളകം: തൊണ്ടയാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട വാൻ കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടയ്ക്കാത്തോട് ശാന്തിഗിരിവടക്കയിൽ ജെറീഷ് ചാക്കോ (47) മരിച്ചു. തൃശൂരിലേക്ക് പോവുകയായിരുന്നു കാർ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കേളകം മറുകുളത്ത് ഹൗസിൽ പ്രശാന്തൻ (35), അടക്കാത്തോട് പടിയ കണ്ടത്തിൽ ജിജു (43) എന്നിവർക്കും പരിക്കേറ്റിരുന്നു.

എതിർദിശയിൽനിന്നും നിയന്ത്രണംവിട്ട് ഡിവൈഡറും മറികടന്ന് വന്ന ബൊലേറോ വാൻ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാടെ തകർന്നു.

പരിക്കേറ്റവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജെറീഷിനെ പിന്നീട്​ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode Thondayad bypass accident: A Kelakam resident who was undergoing treatment died
Next Story