കാർ ലോറിയിലേക്ക് ഇടിച്ചുകയറി കൈക്കുഞ്ഞ് മരിച്ചു; രക്ഷിതാക്കളടക്കം മൂന്നുപേർക്ക് പരിക്ക്
text_fieldsദേശീയപാതയിലെ കോഴിച്ചെനയിലുണ്ടായ അപകടത്തിൽപെട്ട വാഹനങ്ങൾ
കോട്ടക്കൽ (മലപ്പുറം): ദേശീയപാതയിൽ കോഴിച്ചെന ആർ.ആർ.ആർ.എഫ് ക്യാമ്പിന് സമീപം സുൽത്താൻപടിയിലുണ്ടായ വാഹനപകടത്തിൽ ഒരുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മാതാപിതാക്കളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വടക്കേപ്പുറത്ത് റഷീദിെൻറ മകൾ ആയിഷയാണ് മരിച്ചത്. റഷീദ് (31), ഭാര്യ മുബഷിറ (22), കുട്ടിയെ പരിചരിക്കുന്ന അടൂർ റിൻസ മൻസിൽ റജീന (38) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് അപകടം.
കുടുംബം സഞ്ചരിച്ച കാർ കുഴൽക്കിണർ പ്രവൃത്തികൾക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിെൻറ മുൻഭാഗം പൂർണമായി ലോറിക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയിഷ മരിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ മുബഷിറയെ വൈകീട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപെട്ട വാഹനങ്ങൾ ഏറെ നേരേത്ത ശ്രമങ്ങൾക്കൊടുവിൽ ഉച്ചക്ക് ഒന്നരയോടെയാണ് റോഡിൽനിന്ന് മാറ്റിയത്. കൽപകഞ്ചേരി പൊലീസ് നടപടികൾ സ്വീകരിച്ചു. കനത്ത മഴയിൽ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

