Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറോഡ്​...

റോഡ്​ മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച്​ കരുനാഗപ്പള്ളി സ്വദേശി മരിച്ചു

text_fields
bookmark_border
റോഡ്​ മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച്​ കരുനാഗപ്പള്ളി സ്വദേശി മരിച്ചു
cancel
camera_alt

അബ്​ദുൽ വഹാബ്

അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ വാഹനം ഇടിച്ച് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ വെളുത്തമണൽ സ്വദേശി അബ്​ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം നിർവഹിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ അദ്ദേഹത്തെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷമായി അബ്​ദുൽ വഹാബും കുടുംബവും അൽ ഖോബാറിലാണ് താമസം. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യത്തുംകര സ്വദേശിനിയായ ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്റാർ, ആയിശ എന്നിവർ മക്കളും അൻസാർ മരുമകനുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKarunagappally native deathObituary
News Summary - Karunagappally native dies after being hit by vehicle while crossing road
Next Story