Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇന്ത്യൻ റിസർവ്...

ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
cancel

ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 6.30ഓടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എം.എസ്.പി ക്യാമ്പിന് താഴെ ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.

തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ.റാസിയാണ് മരിച്ചത്. സ്ഥിരമായി പുഴയിൽ നീന്താറുള്ള പൊലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chaliyar RiverDrowned deathIndian reserve battalion
News Summary - Indian Reserve Battalion Special Commento drowned in Chaliyar River
Next Story