തലശേരിയിൽ ട്രെയിനിനടിയിൽപ്പെട്ട് വീട്ടമ്മയുടെ കാൽപാദം അറ്റു
text_fieldsകണ്ണൂർ: തലശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിലേക്ക് വീണ് യുവതിയുടെ കാൽപാദം അറ്റു. ഗുരുതരമായി പരിക്കേറ്റ പയ്യാവൂർ സ്വദേശിനി മിനി ജോസഫിനെ (47) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തലശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15-നായിരുന്നു അപകടം. തിരുവനന്തപുരം-ലോകമാന്യതിലക് ട്രെയിനിൽ തിരൂരിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതി കമ്പാർട്ട്മെന്റ് മാറിയാണ് ആദ്യം കയറിയത്.
ഇത് മനസിലാക്കിയതോടെ പെട്ടെന്ന് ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ട്രെയിൻ മുന്നോട്ടെടുത്തതോടെ യുവതിയുടെ ഇടത് കാൽപാദം അറ്റുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

