പ്രഭാതസവാരിക്കിടെ കാറിടിച്ചിട്ട വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം
text_fieldsചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ചിട്ട വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡിൽ നിലമേൽ മുരുക്കുമൺ ബുധനാഴ്ച രാവിലെയോടെയാണ് അപകടം.
എം.സി റോഡിൽ മുരുക്കുമണ്ണിൽ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിർദിശയിൽ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. ഷൈലയുടെ മകന്‍റെ വീടാണ് മുരുക്കുമണ്ണിൽ. ഒരു മാസം മുമ്പാണ് ഇവർ ഇവിടെ താമസമായത്.
മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തിൽ കാർ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിർത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭർത്താവ്: ഇസ്ഹാഖ്റാവുത്തർ. മക്കൾ: സിയാദ്, അൻഷാദ്, അൻസാർ. മരുമകൾ: നസീഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

