ചേര്‍ത്തല: പറമ്പില്‍ കൂട്ടിയിട്ട ചവറിന് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. നഗരസഭ 17ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ വിജയമ്മയാണ് (68) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വീടിനു സമീപം കൂട്ടിയിട്ടിരുന്ന ചവറിന് തീകൊളുത്തുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍: ജ്യോതിലക്ഷ്മി, മായ, ഡാലിയ. മരുമക്കള്‍: കണ്ണന്‍, സ്വരാജ്.