Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറോഡിലെ കുഴി...

റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കവെ ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

text_fields
bookmark_border
റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കവെ ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മക്ക്  ദാരുണാന്ത്യം
cancel
camera_alt

ഷൈലജ

പയ്യോളി: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. അയനിക്കാട് ചുള്ളിയിൽ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കിഴൂർ തുറശ്ശേരികടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമ​ുണ്ടായത്. മകളുടെ വീടിന്റെ തറക്കല്ലിടലിന് മകന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആയിരുന്നു അപകടം. റോഡിലെ കുഴി വെട്ടിച്ചെടുക്കുന്നതിനിടെ ഷൈലജ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.

ഉടൻ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: സനൂപ്, ഷൈജ, വിഘ്നേഷ്. മരുമക്കൾ: അഖിന, വിജീഷ്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - house wife died in accident
Next Story