Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു
text_fieldsbookmark_border
ആലങ്ങാട്: നിയന്ത്രണം വിട്ട ഇരുചക്ര വാഹനങ്ങൾ തമ്മിലിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു. എടയാർ മുതിരക്കാല വീട്ടിൽ എം.എ. കുഞ്ഞുമുഹമ്മദ് (66) ആണ് മരിച്ചത്. ആലങ്ങാട് കരിങ്ങാം തുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണ്.
പാർട്ട് ടൈം ജോലിക്കാരനായ കുഞ്ഞുമുഹമ്മദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോഴാണ് മേത്താനം - പാനായിക്കുളം റോഡിൽ വെള്ളിയാഴ്ച ഉച്ചക്ക് അപകടം നടന്നത്. എതിർ ദിശയിൽ നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന് ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ശനിയാഴ്ച രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം എടയാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. ഭാര്യ: പരേതയായ സഫിയ. മക്കൾ: വാസിത്,സാബിത്,ഫഹീദ്. മരുമക്കൾ: റഹ്മത്ത്, സുമി.
Next Story

