Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നു

text_fields
bookmark_border
Gas leaked from the tanker lorry in the accident
cancel

ആലപ്പുഴ: ബൈപാസില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോള്‍ കയറ്റി പോയ ടാങ്കര്‍ ലോറിയും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. കുതിരപ്പന്തിക്ക് സമീപത്തായിരുന്നു അപകടം. സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് ഫോം പമ്പ് ചെയ്ത് അപകടാവസ്ഥ ഒഴിവാക്കിയത്. റോഡിലേക്ക് വീണ പെട്രോളിയം ഉൽപന്നങ്ങള്‍ നീക്കി. ഇതിനിടെ, മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റാനുള്ള നീക്കം ആരംഭിച്ചു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ എസ്. പ്രസാദ്, എ.എസ്.ടി ഒ ജയസിംഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒമാരായ വേണുഗോപാല്‍, അനില്‍കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറന്മാരായ ആർ. രാജേഷ്, എസ്. ശ്രീജിത്ത്, പി. രതീഷ്, പി.പി. പ്രശാന്ത് , ഡാനി ജോര്‍ജ്, വി. വിനീഷ്, പ്രവീണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gas leaked from the tanker lorry in the accident
Next Story