പൂങ്കുടി തോട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു
text_fieldsഅരീക്കോട്:മുണ്ടമ്പ്ര വലിയകല്ലിങ്ങലിൽ പൂങ്കുടി തോട്ടിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. വലിയ കല്ലിങ്ങൽ മുച്ചിതോട്ടത്തിൽ തൃക്കളത്ത് ലുക്മാന്റെ മകൻ മുഹമ്മദ് ഫമീൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് കൂട്ടുകാരുമായി പൂങ്കുടി തോട്ടിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്. കൂ
ടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു. ഇവർ പിന്നീട് സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരീക്കോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ കബറടക്കി. മാതാവ്:ബുഷ്റ സഹോദരിമാർ :അൻഷ മെഹ്റിൻ, ഫിന ഫാത്തിമ. പടം :മുഹമ്മദ് ഫമീൽ

