Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു; എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു; എട്ടുപേർക്ക് പരിക്ക്
cancel

ബംഗളൂരു: കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട് പെൺകുട്ടിയുൾപ്പെടെ നാലു വിദ്യാർഥികൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്.

ശ്വേതയും ഗോവിന്ദും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. സാഗറും ബസവരാജും പ്ലസ്ടു വിദ്യാർഥികളും. അപകട സ്‍ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four students killed, 8 injured in school bus tractor collision in Karnataka
Next Story