Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ മരത്തിലിടിച്ച കാറിന് തീപ്പിടിച്ചു; ഡോർ തുറക്കാനാകാതെ നാല് പേർ വെന്തുമരിച്ചു

text_fields
bookmark_border
car fire mp 987756
cancel

ഭോപ്പാൽ: മരത്തിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് തീപ്പിടിച്ച കാറിനുള്ളിൽ കുടുംബാംഗങ്ങളായ നാല് പേർ വെന്തുമരിച്ചു. മധ്യപ്രദേശിലെ ഹർദ ജില്ലയിലായിരുന്നു സംഭവം. കാർ കത്തിയമരുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറാണ് അപകടത്തിൽപെട്ടത്. രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി, സഹോദരൻ, സുഹൃത്ത് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചതിന് പിന്നാലെ തീപ്പിടിക്കുകയായിരുന്നു.

വാഹനത്തിന്‍റെ ഡോർ തുറക്കാനാകാതെ ഉള്ളിൽ കുടുങ്ങിയ നാലുപേരും മരിക്കുകയായിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four Burnt Alive After Four-Wheeler Rams Into Tree and Explodes
Next Story