Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. മസ്കത്തിൽ ജോലി ചെയ്യുന്ന ഫസൽ റഹ്മാൻ-മുംതാസ് ദമ്പതികളുടെ മകനും കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയുമായ തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസിൽ മിഫ്സലുറഹ്മാൻ (22) ആണ് മരിച്ചത്.
ദേശീയപാതയിൽ തളിപ്പറമ്പ് ഏഴാംമൈലിൽ തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. പാലക്കാട് നിന്ന് മംഗാലാപുരത്തേക്ക് പോകുന്ന ബസും മിഫ്സലു റഹ്മാൻ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഫുട്ബാൾ താരമായ മിഫ്സൽ രാവിലെ കോഴിക്കോട്ട് നടക്കുന്ന യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം സെലക്ഷനിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറാൻ കണ്ണൂരിലേക്ക് പോകുകയായിരുന്നു. മസ്കറ്റിൽ ജോലി ചെയ്യുന്ന ഫസൽ റഹ്മാൻ-മുംതാസ് ദമ്പതികളുടെ മകനാണ്. റബീഹ്, ഇസാൻ, ഷൻസ എന്നിവർ സഹോദരങ്ങളാണ്.
Next Story

