Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെ സ്കൂട്ടർ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
മാതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെ സ്കൂട്ടർ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
cancel

തിരുവനന്തപുരം: മാതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെ സ്കൂട്ടർ പാലത്തിൽനിന്ന് തോട്ടിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. എസ്.എം സുനിൽ-മിനി ദമ്പതികളുടെ മകനും പൊഴിയൂര്‍ അമ്പലിക്കോണം എല്‍.പി സ്‌കൂള്‍ വിദ്യാർഥിയുമായ പവിൻ സുനിൽ ആണ് മരിച്ചത്.

നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജങ്ഷന് സമീപമാണ് അപകടം. മാതാവ് കുട്ടികളെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ പാലം കടക്കുമ്പോൾ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

സ്‌കൂട്ടറിന് അടിയില്‍പ്പെട്ട പവിന്‍ സുനിലിനെ പാറശ്ശാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ നിതിന്‍ സുനിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five-year-old girl died when her scooter fell into a stream
Next Story