Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2022 4:37 AM GMT Updated On
date_range 2 Jan 2022 4:37 AM GMTവാഹനാപകടം: മെഡിക്കൽ കോളജിൽ എത്തിയ 20പേരിൽ അഞ്ചുപേർ മരിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ: പുതുവത്സര ദിനത്തിൽ റോഡപകടങ്ങളിൽപെട്ട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ 20പേരിൽ അഞ്ചുപേർ മരിച്ചു. കോട്ടയത്തും സമീപ ജില്ലകളിലും നടന്ന അപകടങ്ങളിൽ പരിക്കേറ്റവരാണിവർ. കോട്ടയം, പാലാ, മുണ്ടക്കയം, മാവേലിക്കര സ്വദേശികളാണ് മരിച്ചവർ. രണ്ടുപേർ ബൈക്കപകടത്തിലാണ് മരിച്ചത്. അപകടങ്ങൾ ഏറെയും രാത്രിയിലാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം പുതുവത്സരദിനത്തിൽ മെഡിക്കൽ കോളജിൽ അപകടത്തെ തുടർന്ന് ഏഴുപേർ മാത്രമാണ് എത്തിയത്.
Next Story