Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനാ​ട്ടി​ല്‍...

നാ​ട്ടി​ല്‍ ട്രെ​യി​നി​ൽ​നി​ന്ന്​ വീ​ണ്​ പ്ര​വാ​സി മ​രി​ച്ചു

text_fields
bookmark_border
നാ​ട്ടി​ല്‍ ട്രെ​യി​നി​ൽ​നി​ന്ന്​ വീ​ണ്​ പ്ര​വാ​സി മ​രി​ച്ചു
cancel
camera_alt

ബ​ഷീ​ര്‍

അ​ബൂ​ദ​ബി: കാ​സ​ര്‍കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു. അ​ബൂ​ദ​ബി​യി​ൽ ക​ണ്ണ​ട സ്ഥാ​പ​നം ന​ട​ത്തി​വ​ന്ന കാ​സ​ര്‍കോ​ട് സ്വ​ദേ​ശി ചെ​മ്മ​നാ​ട് ക​ട​വ​ത്ത് ബ​ഷീ​ര്‍ (62) ആ​ണ് മ​രി​ച്ച​ത്.

ബ​ഷീ​റി​ന്‍റെ പി​താ​വ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഒ​രാ​ഴ്ച മു​മ്പ് മ​രി​ച്ചി​രു​ന്നു. പി​താ​വി​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ചെ​മ്മ​നാ​ട് ത​റ​വാ​ട് വീ​ട് സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം വീ​ണ്ടും ചെ​മ്മ​നാ​ട്ടെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ട്രെ​യി​​നി​ൽ​നി​ന്ന്​ ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ ഉ​ട​ന്‍ കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ട​ത്തി മം​ഗ​ളൂ​രു യൂ​നി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു ഇ​​ദ്ദേ​ഹ​വും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ള്‍: ഹാ​നി​യ, ഡോ. ​നി​ഹാ​ല, ലാ​സ്മി​യ, റീ​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentDeathnews
News Summary - Expatriate dies after falling from train in kerala
Next Story