Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ഒമാനിൽ പ്രവാസി യുവാവ് മരിച്ചു

text_fields
bookmark_border
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ഒമാനിൽ പ്രവാസി യുവാവ്  മരിച്ചു
cancel

മസ്കത്ത്: ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അൽ ഹെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം.

ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീറിന് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 14 വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു. ഇലക്ട്രോമാൻ എൽ.എൽ.സി.യിൽ ജീവനക്കാരനായിരുന്നു. ഭാര്യയും മകനുമൊത്ത് മസ്കത്തിലായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഷബീറിന്റെ അപ്രതീക്ഷിത വിയോഗം ഒമാനിലെ പ്രവാസി സമൂഹത്തെയും കായികപ്രേമികളെയും ദുഃഖത്തിലാഴ്ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expat youth collapses and dies during cricket match in Oman
Next Story