Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനത്തിന്‍റെ ചക്രം...

വാഹനത്തിന്‍റെ ചക്രം തലയിലൂടെ കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
accident
cancel
camera_alt

പ്രതീകാത്മക ചിത്രം

അടൂര്‍: തലയിലൂടെ വാഹനം കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്‍റെയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോനാണ് ​(20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കെ.പി റോഡില്‍ പറക്കോട് ജങ്ഷനുസമീപത്തായിരുന്നു അപകടം.

ഒരു ബസിന്‍റെ ചക്രം കയറിയിറങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, ഇത് ഏത് വാഹനത്തിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താന്‍ സാധിക്കൂ.

അടൂര്‍ എസ്.എന്‍ ഐ.ടിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനിമോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - engineering student died in road accident
Next Story