Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാതയിൽ ബൈക്കപകടം: എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ: ദേശീയപാത നന്തിക്കരയിൽ ബൈക്കപടത്തിൽ എൻജിനിയറിങ് വിദ്യാർഥി മരിച്ചു. വേലൂർ വിളക്കത്തല സുരേഷിൻ്റെ മകൻ ശ്രീകാന്ത് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ശ്രീകാന്ത് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.
കേച്ചേരി വിദ്യ എൻജിനിയറിങ് കോളജ് അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ് ശ്രീകാന്ത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

