Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കും ജീപ്പും...

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഡി.വൈ.എഫ്​.ഐ നേതാവ്​ മരിച്ചു

text_fields
bookmark_border
akhil
cancel
camera_alt

അഖിൽ

കാസർകോട്​: ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ മുൻ കൗൺസിലറും ഡി.വൈ.എഫ്​.ഐ നേതാവുമായ മല്ലം കല്ലുകണ്ടത്തെ അഖിൽ (22)ആണ് മരിച്ചത്. ബോവിക്കാനത്തിനടുത്ത എട്ടാംമൈലിൽ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

ബോവിക്കാനത്തു നിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ അഖിലിനെ ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം നാട്ടക്കൽ ബജ കോളജിൽ നിന്ന്​ ബിരുദ പഠനം പൂർത്തിയാക്കിയതായിരുന്നു. പരേതനായ മാധവൻ നായരുടെയും ഉമയുടെയും മകനാണ്. സഹോദരി: അനഘ (വിദ്യാർഥിനി, പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIaccident news
News Summary - DYFI leader died in a collision between a bike and a jeep
Next Story