Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറും ടാങ്കറും...

കാറും ടാങ്കറും കൂട്ടിയിടിച്ച്​ ദമ്പതികൾ മരിച്ചു; നാലുപേർക്ക്​ പരിക്ക്​

text_fields
bookmark_border
death
cancel
camera_alt

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഹ​രി​ത​യും രാ​ഹു​ലും

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ തു​മ്പോ​ളി​യി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ​യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ച എ​ര​മ​ല്ലൂ​ർ ക​ണ്ണ​ന്ത​റ നി​ക​ർ​ത്തി​ൽ രാ​ഹു​ൽ (28), ഭാ​ര്യ ഹ​രി​ത(27) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. രാ​ഹു​ലി​െൻറ കു​ടും​ബ സു​ഹൃ​ത്താ​യ എ​ര​മ​ല്ലൂ​ർ പു​ണ​ർ​തം വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ(48), ഭാ​ര്യ സീ​ന(35), ഇ​വ​രു​ടെ മ​ക്ക​ളാ​യ വി​ന​യ (14), വൈ​ഷ്ണ​വ്(10)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സീ​ന​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​മൂ​ന്നു​പേ​രെ നെ​ട്ടൂ​ർ ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഏ​വി​യേ​ഷ​ൻ ഓ​യി​ലു​മാ​യി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി. ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്​​നി ര​ക്ഷാ​സേ​ന​യും പൊ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഉ​ള്ളി​ലു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം മാ​ത്രം ത​ക​ർ​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സൗ​ത്ത് പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ഈ​മാ​സം ഒ​മ്പ​തി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ർ​ച്ച​ൻ​റ്​ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ രാ​ഹു​ൽ. പി​താ​വ്​: രാ​ജു. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ൻ: സു​ജി​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidenttanker
News Summary - Couple killed in car-tanker collision; Four people were injured
Next Story