പിതാവിെൻറ ഓർമദിവസം മകനും ഭാര്യയും അപകടത്തിൽ മരിച്ചു
text_fieldsകൊട്ടാരക്കര/ചങ്ങനാശ്ശേരി: പിതാവിെൻറ ഓർമദിന ചടങ്ങിൽ പങ്കെടുക്കാൻ വാകത്താനത്തേക്ക് പുറപ്പെട്ട ദമ്പതികൾ അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പി.ടി ചാക്കോ നഗറിൽ താമസിക്കുന്ന കോട്ടയം വാകത്താനം പുത്തൻചന്ത തെക്കേപ്പുറത്ത് വെട്ടിയിൽ വീട്ടിൽ തോമസ് വി. തോമസ് (തോമസുകുട്ടി -75), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരക്കാണ് അപകടം. തോമസിന്റെ പിതാവിെൻറ ഓർമദിന ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ. ദമ്പതികൾ സഞ്ചരിച്ച വാഗൺ ആർ കാർ എം.സി റോഡിൽ വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിെൻറ മുൻ ഭാഗം പൂർണമായി തകർന്നു. സമീപത്തെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി വാഹനം വെട്ടിപ്പൊളിച്ച് ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് ഗോകുലം ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.
ചൊവ്വാഴ്ച വാകത്താനം സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഏക മകൻ: ടോം തോമസ് (ഇൻഫോ ബ്ലോക്സ് ടെക്നോപാർക്ക്). മരുമകൾ: ഷാരിൻ ടോം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

