Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തുക്കൾ തമ്മിൽ കൈയാങ്കളി; വാഹനമിടിച്ച്​ യുവാവ്​ മരിച്ചു

text_fields
bookmark_border
സുഹൃത്തുക്കൾ തമ്മിൽ കൈയാങ്കളി; വാഹനമിടിച്ച്​ യുവാവ്​ മരിച്ചു
cancel
camera_alt

അജിത്ത്

കല്ലമ്പലം: മദ്യപിച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ ഒരാളുടെ പിക് അപ് വാൻ ഇടിച്ച് സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായ പരിക്ക്.

സംഭവവുമായി ബന്ധപ്പെട്ട് പിക് അപ് ഡ്രൈവറെ കല്ലമ്പലം പൊലീസ് അറസ്റ്റ്​ ചെയ്തു. മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് (29) ആണ് മരിച്ചത്. സുഹൃത്ത് മാവിൻമൂട് അമ്പിളി ഭവനിൽ പ്രമോദിനെ (33) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിക് അപ് ഡ്രൈവർ കടുവയിൽപ്പള്ളി ചാങ്ങാട് സ്വദേശി സജീവ്‌കുമാറാണ് പിടിയിലായത്.

കഴിഞ്ഞദിവസം പുലർച്ച 1.30 ഓടെയാണ് സംഭവം. പൊലീസ് പറയുന്നത്: മുള്ളറംകോടിന്​ സമീപത്തെ ഇടറോഡിൽ അജിത്ത്, പ്രമോദ്, സജീവ്‌കുമാർ എന്നിവരടങ്ങിയ എട്ടംഗ സംഘം മദ്യപിച്ചിരുന്നു. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയിൽ റോഡ്‌ വശത്ത് പാർക്ക് ചെയ്തിരുന്ന പിക് അപ് വാൻ സജീവ്കുമാർ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നുവത്രെ.

മരിച്ച അജിത്ത് അവിവാഹിതനാണ്. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ധർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - clash between friends; young man was killed in a road accident
Next Story